SHARE

ഭൂട്ടാനീസ് റൊണാൾഡോ എന്ന് വിളിപ്പേരുള്ള ചെഞ്ചോ ഗിൽഷ‌ൻ ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സി യിൽ നിന്ന് ഐ ലീഗ് ക്ലബ്ബ് നെറോക്കയിലേക്ക്. ലോണടിസ്ഥാനത്തിലാണ് താരം നെറോക്കയിലേക്ക് പോകുന്നത്. ഈ സീസൺ അവസാനം വരെയാണ് ലോൺ കാലാവധി. കഴിഞ്ഞ ദിവസം ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത് ഗിൽഷനായിരുന്നു. ബെംഗളൂരു എഫ് സി ക്ക് വേണ്ടി‌ രണ്ട് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ‌സീസൺ ഐ ലീഗിൽ മിനർവ്വ പഞ്ചാബിന്റെ താരമായിരുന്നു ചെഞ്ചോ ഗിൽഷൻ. സീസണിൽ മിനർവ്വ കിരീടമുയർത്തിയതിന് പ്രധാന കാരണങ്ങളിലൊന്ന് ഗിൽഷന്റെ തകർപ്പൻ പ്രകടനമായിരുന്നു. പതിനേഴ് കളികളിൽ ഏഴ് ഗോളുകളും അതിനടുത്ത് അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. കളി മികവ് കൊണ്ട് ഭൂട്ടാനിലെ റൊണാൾഡോയെന്ന വിളിപ്പേര് സ്വന്തമാക്കിയ ചെഞ്ചോയ്ക്ക് പക്ഷേ ബെംഗളൂരുവിൽ പ്രതീക്ഷയ്ക്കൊത്തുയരാനായിരുന്നില്ല.