SHARE

വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം . ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. അവസാന ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ത്രസിപ്പിക്കുന്ന വിജയം. ആറു വിക്കറ്റിനായിരുന്നു വിജയം.

ഇംഗ്ലണ്ടിന്റെ 124 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ട്ത്തില്‍ 127 റണ്‍സ് എടുത്തു. അവസാന ഓവറില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ രണ്ടു റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക അടുത്ത രണ്ടു പന്തുകളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും നേടി വിജയിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നിക്കെര്‍ക്ക് 46 റണ്‍സും മാരിസാനെ കാപ്പ് 38 റണ്‍സും മിഗ്നണ്‍ ഡു പ്രീസ് 11 പന്തില്‍ നിന്നും 18 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ച്ചവച്ചപ്പോള്‍ ഇംഗ്ലണ്ടിനു വേണ്ടി നത്താലി സ്‌കിവര്‍ 50 റണ്‍സും ആമി എല്ലന്‍ ജോണ്‍സ് 23 റണ്‍സും നേടി.