SHARE

യുവേഫയുടെ വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഫോര്‍മാറ്റില്‍ മാറ്റങ്ങള്‍ വരുന്നു. 2021-22 സീസണ്‍ മുതലാണ് മാറ്റങ്ങള്‍ നടപ്പിലാക്കുകയെന്ന് യുവേഫ അറിയിച്ചു. ഇപ്പോള്‍ നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ രീതി മാറ്റാനാണ് തീരുമാനം. തുടക്കത്തില്‍ യോഗ്യതാ റൗണ്ടുകള്‍ നടത്തും ഇതില്‍ നിന്നാകും ടീമുകളെ തെരഞ്ഞെടുക്കുക.

യോഗ്യാതാ റൗണ്ടിനു ശേഷം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കും. 16 ടീമുകളായിരിക്കും ഗ്രൂപ്പ് മത്സരങ്ങളില്‍ വിവധ ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുക. ഒരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ കടക്കും. ഇത്തരമൊരു ഫോര്‍മാറ്റിലേയ്ക്ക് മത്സരങ്ങള്‍ വരുന്നതോടെ പോരാട്ടങ്ങള്‍ കൂടുതല്‍ വാശിയേറിയതാകുമെന്നാണ് യുവേഫയുടെ കണക്കു കൂട്ടല്‍.

-Advertisement-

മത്സരങ്ങള്‍ ഈ ക്രമത്തിലാക്കുന്നതോടെ വരുമാനവും വര്‍ദ്ധിക്കുമെന്ന കണക്കുട്ടലും യുവേഫയ്ക്കുണ്ട്. പുതിയ മാറ്റങ്ങളെ പ്രമുഖ വനിതാ ടീമുകള്‍ ഇതിനകം തന്നെ സ്വാഗതം ചെയ്തു കഴിഞ്ഞു.