SHARE

ഐസിസി വനിതാ ടി20 ലോകകപ്പിന് ഇന്ന് വെസ്റ്റിൻഡീസിൽ തുടക്കമാകും.ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്..

ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ സംഘം തങ്ങളുടെ ആദ്യ ടി20 ലോകകിരീടമാണ് വെസ്റ്റിൻഡീസിൽ‌ ലക്ഷ്യമിടുന്നത്. ക്യാപ്റ്റനൊപ്പം, മിതാലി രാജ്, ഓപ്പണർ സ്മൃതി മന്ദാന എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളെങ്കിൽ ദീപ്തി ശർമ്മ, പൂനം യാദവ്, രാധ യാദവ് എന്നിവരിലാണ് ടീമിന്റെ ബോളിംഗ് പ്രതീക്ഷ. ഇത് വരെ ലോകകിരീടം നേടാനായിട്ടില്ലാത്ത ടീം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം രണ്ട് തവണ സെമി ഫൈനലിലെത്തിയതാണ്.

മൊത്തം 10 ടീമുകളാണ് ഈ വർഷത്തെ വനിതാ ടി20 ലോകകപ്പിൽ മത്സരിക്കുന്നത്. ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കി തിരിച്ചാണ് ആദ്യ റൗണ്ട് പോരാട്ടം നടക്കുക. ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, അയർലൻഡ് എന്നീ ടീമുകൾ ഉൾപ്പെട്ട ശക്തമായ ഗ്രൂപ്പ് ബി യിലാണ് ഇന്ത്യയുടെ സ്ഥാനം.