SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പ്രതിരോധതാരം റാഫേൽ വരാനെ വിൽക്കാനാകില്ലെന്ന് പരിശീലകൻ സിനദിൻ സി​ദാൻ. വരാനെ സ്വന്തമാക്കാനായ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കച്ചകെട്ടിയിറങ്ങിയതായി വാർത്തകൾ വരുന്നതിനിടെയാണ് സിദാൻ ഇക്കാര്യം പറഞ്ഞത്.

വരാൻ ഈ ക്ലബിന്റെ ഭാ​ഗമാണ്, വരാനെ ഇവിടെയെത്തിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണ്, റയലിലെത്തിയ ശേഷം ഒരുപാട് നേട്ടങ്ങൾ വരാൻ സ്വന്തമാക്കികഴിഞ്ഞു, മികച്ച കരിയറാണ് വരാന്, അതിനാൽ തന്നെ അദ്ദേഹത്തെ വിൽക്കാനാകില്ല, ഇത് എന്റെ മാത്രം അഭിപ്രായമല്ല, ക്ലബിന്റെ നിലപാടും ഇത് തന്നെയാണ്, സിദാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരാനടക്കുള്ള താരങ്ങളുടെ ട്രാൻസ്ഫറുകളെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന ചർച്ചകൾ നമുക്ക് അവസാനിപ്പിക്കാനാകില്ലല്ലോയെന്നും സിദാൻ പറഞ്ഞു.

ഫ്രഞ്ച് താരമായ സിദാൻ റയലിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. എന്നാൽ അടുത്തിടെയായി നിരന്തരം പിഴുവുകൽ വരുത്തുന്നുണ്ട് ഈ സെന്റർ ബാക്ക്. എങ്കിലും താരത്തെ വിൽക്കുന്ന കാര്യം റയൽ ആലോചിക്കുന്നുപോലുമില്ലെന്ന വ്യക്തമായ സൂചനയാണിപ്പോൾ സിദാനിലൂടെ പുറത്തുവന്നത്.