SHARE

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ​ഗോളിമാരെ സംഭാവന ചെയ്ത ലീ​ഗാണ് ജർമനിയിലെ ബുന്ദ്സ്ലി​ഗ. ഒളിവർ കാൻ, മാനുവൽ ന്യൂയർ തുടങ്ങിയവരൊക്കെ ഇതിനുദാഹരണമാണ്. എന്നാൽ നിലവിൽ യൂറോപ്പിലെ ഏറ്റവും മോശം ​ഗോളിമാരുള്ള ലീ​ഗും ഇത് തന്നെയാണ്.

യൂറോപ്പിലെ പ്രധാന അഞ്ച് ലീ​ഗുകളിലെ ​ഗോൾക്കീപ്പർമാരുടെ പ്രകടനം വിലയിരുത്തുന്ന ഓപ്റ്റ സ്പോർട്സിന്റെ കണക്കുൾ അടിസ്ഥാനമാക്കി എ.എസ് തയ്യാറാക്കിയ പട്ടികയിലാണ് ഇത് വ്യക്തമാക്കുന്നത്. വഴങ്ങിയ ലീ​ഗ് ​ഗോളുകളുടെ എണ്ണം, രക്ഷപ്പെടുത്തലുകൾ, പാസിങ് കൃത്യത തുടങ്ങി അഞ്ച് ഘടകങ്ങൾ പരിശോധിച്ചാണ് ഇത് തയ്യാറാക്കിയത്.

ഇത് പ്രകാരം പ്രധാന അഞ്ച് ലീ​ഗുകളിൽ ഏറ്റവുമധികം ലീ​ഗ് ​ഗോൾ വഴങ്ങിയത് ജർമൻ ക്ലബ് വെർഡർ ബ്രെമന്റെ ജിരി പാവ്ലങ്കയാണ്. 53 ലീ​ഗ് ​ഗോളുകളാണ് സീസണിൽ ഈ ചെക്ക് റിപ്പബ്ലിക്ക് ​ഗോളി വഴങ്ങിയത്. ഷോട്ട് രക്ഷപ്പെടുത്തുന്നതിലെ ശതമാനക്കണക്കിൽ ഏറ്റവും പിന്നിലുള്ളത് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ​ഗോളി റോമൻ ബുർക്കിയാണ്. നേരിട്ടതിൽ വെറും 53 ശതമാനം ഷോട്ടുകളാണ് ഈ സ്വിസ് ​ഗോളി തടുത്തത്.

സീസണിൽ ഏറ്റവുമധികം തവണ പന്ത് ഡ്രോപ്പ് ചെയ്ത് ഷാൽക്കെയുടെ ജർമൻ ​ഗോളി അലക്സാണ്ടർ ന്യൂബലാണ്. ആറ് തവണയാണ് ന്യൂബൽ പന്ത് കൈവിട്ടുകളങ്ങത്. പാസിങ് കൃത്യതയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ ഇം​ഗ്ലീഷ് ​ഗോളി ഡീൻ ഹെൻഡേഴ്സനാണ്. ഷെഫീൽഡ് ​ഗോളായായ ഡീൻ നൽകിയതിൽ 35ശതമാനം പാസ് മാത്രമെ കൃത്യമായി സഹതാരങ്ങളിലെത്തിയിട്ടുള്ളു.