SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തേക്ക് ഇതിഹാസതാരം സാവി ഹെർണാണ്ടസ് എത്താനുള്ള സാധ്യതകൾ തെളിയുന്നു. തന്റെ പരിശീലകസംഘം ബാഴ്സയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്ന് സാവി തന്നെ പറഞ്ഞതോടെയാണ് ഇത്തരമൊരു സാധ്യത തെളിയുന്നത്.

എന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ പ്രതീക്ഷ ബാഴ്സ പരിശീലകനായി, ക്ലബിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാം എന്നതാണ്, എന്റെ പരിശീലകസംഘത്തിലെ ടെക്നിക്കൽ സ്റ്റാഫുകൾ ഇതിനുള്ള തയ്യാറെടുപ്പുകൾ ഏറെ നടത്തുന്നുണ്ട്, ഒരു സ്പാനിഷ് പത്രത്തോട് സാവി പറഞ്ഞു.

-Advertisement-


ഞാൻ ഒന്നും തള്ളിക്കളയുന്നില്ല, നേരത്തെ ക്ലബ് എന്നെ സമീപിച്ചിരുന്നു, എന്നാൽ അത് ശരിയായ സമയമായിരുന്നില്ല, സാവി കൂട്ടിച്ചേർത്തു. അതേസമയം ടീമിന്റെ കളിക്കളത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ മേൽ പൂർണ അധികാരം ലഭിച്ചാലെ താൻ ചുമതലയേൽക്കുവെന്നും സാവി പറഞ്ഞു.

നേരത്തെ ഏണസ്റ്റോ വാൾവെർദെയെ പുറത്താക്കിയതിനിന് പിന്നാലെ ഖത്തർ ക്ലബ് അൽ സാദിൽ നിന്ന് സാവിയെ കൊണ്ടുവരാൻ ആലോചന നടന്നിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് ക്വിക്കെ സെറ്റിയെന് നറുക്ക് വീണത്. എന്നാലിപ്പോൾ സെറ്റിയെന്റ് ബാഴ്സ ഭാവിയും ചോദ്യചിഹ്നമായ അവസ്ഥായിലാണ്.