SHARE

സ്പാനിഷ് ഇതിഹാസം താരം സാവി ഹെര്‍ണാണ്ടസ് കളി മതിയാക്കുന്നു. ഈ സീസണ്‍ അവസാനത്തോടെ വിരമിക്കുമെന്ന പ്രഖ്യാപനവുമായി സാവി രംഗത്തെത്തി. ദീര്‍ഘകാലം ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച സാവി നിലവില്‍ ഖത്തര്‍ ക്ലബ് അല്‍ സാദിന് വേണ്ടിയാണ് പന്തു തട്ടുന്നത്. 2000-ല്‍ ദേശീയ ടീമിലെത്തിയ സാവി 133 മത്സരങ്ങളാണ് സ്‌പെയിന് വേണ്ടി കളത്തിലിറങ്ങിയത്.

1997-ല്‍ ബാഴ്‌സ ബി ടീമിലൂടെയാണ് സാവി പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് ബാഴ്‌സയുടെ സീനിയര്‍ ടീമിലെത്തിയത് സാവി 2015 വരെ അവിടെ ചെലവഴിച്ചു. 500-ലധികം മത്സരങ്ങളാണ് ബാഴ്‌സയ്ക്ക് വേണ്ടി 39കാരനായ താരം കളിച്ചത്. ‘ കളിക്കാരനെന്ന നിലയിലുള്ള എന്റെ അവസാന സീസണാണിത്, ഇനി പരിശീലന ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം’ – വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് സാവി പറഞ്ഞു.