SHARE

സീസണവസാനം കളിയവാനിപ്പിക്കാനുള്ള മുൻ തീരുമാനും സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് നീട്ടിവെച്ചു. ഖത്തർ ക്ലബായ അൽ സാദിന് വേണ്ടിയാണ് സാവി കളിക്കുന്നത്. ഇതിനിടയിൽ യുവേഫയുടെ പരിശീലക കോഴ്സിനും ചോർന്ന, സാവി എ.എഫ്.പിയോടാണ് തത്കാലം വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.

ഈ സീസൺ അവസാനം കളി മതിയാക്കനായിരുന്നു ആ​ദ്യം തീരുമാനിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആറ് മസം കൂടി കളിക്കാനാകും, ഡിസംബറോടെ അറിയാനാകും, എനിക്ക് ഇനിയും കളിക്കാനാകുമോയെന്ന് തുടർന്ന് മാത്രമേ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുകയുളളു, സാവി പറഞ്ഞു. ഏത്രയും വേ​ഗം യുവേഫയുടെ പരിശീലകകോഴ്സ് പൂർത്തിയാക്കി, ബാ​ഡ്ജ് സ്വന്തമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും സാവി പറഞ്ഞു.

അതേസമയം 38-കാരനായ സാവിക്ക്, പരിശീലകനാകാനുള്ള അനുമതി ലഭിച്ചാലുടൻ ഇപ്പോൾ കളിക്കുന്ന അൽ സാദ് ക്ലബിന്റെ മനേജരായി ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം തന്നെ 2022 ലോകകപ്പിന് അതിഥേയത്വം വഹിക്കുന്ന ഖത്തർ, തങ്ങളുടെ ദേശീയ ടീമിനെ ഒരുക്കാനും പരിശീലിപ്പിക്കാനും സാവിയുടെ സാഹായം തേടാനിടയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.