SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ഓ​ഗസ്റ്റ് മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം വാറ്റ്‌ഫോർഡിന്റെ സാവി ​ഗാർസിയയക്ക്. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും വാറ്റ്‌ഫോർഡിനെ വിജയിപ്പിച്ച മികവിനാണ് പുരസ്കാരം.

പ്രീമിയർ ലീ​ഗിലെ സീസണിലെ അത്ഭുതമെന്നാണ് വാറ്റ്‌ഫോർഡിനെ വിശേഷിപ്പിച്ചിരുക്കുന്നത്. ലീ​ഗിൽ ഓ​ഗസ്റ്റിൽ നടന്ന മൂന്ന് മത്സരമടക്കം നാലിലും വാറ്റ്‌ഫോർഡ് വിജയിച്ചു. ലിവർപൂൾ, ചെൽസി എന്നീ ടീമുകളാണ് വാറ്റ്‌ഫോർഡിനൊപ്പം എല്ലാ മത്സരങ്ങളും വിജയിച്ച മറ്റ് ടീമുകൾ. ഇവർക്കൊപ്പം തന്നെ പോയിന്റ് നിലയിൽ ഒന്നാമതാണ് വാറ്റ്‌ഫോർഡ്. 2015-ൽ ക്വിൻകി സാഞ്ചസ് ഫ്ലോറസ് നേടിയതിന് ശേഷം മാനേജർ ഓഫ് ദ മന്ത് പുരസ്കാരം ലഭിക്കുന്ന ആദ്യ വാറ്റ്‌ഫോർഡ് പരിശീലകനാണ് ​ഗാർസിയ.

അതേസമയം ഓ​ഗസ്റ്റിലെ മികച്ച കളിക്കാരനായി ടോട്ടനത്തിന്റെ ലൂക്കാസ് മോറയെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ വിജയത്തിലെ രണ്ടെണ്ണമടക്കം മൂന്ന് ​ഗോളുകൾ നേടിയ പ്രകടനമാണ് മോറയെ പുരസ്കാരത്തിനർഹനാക്കിയത്. സാദിയോ മാനെ, വിർജിൽ വാൻ ഡൈക്ക്, മാർക്കോസ് അലോൺസോ തുടങ്ങിയവരെ പിന്തള്ളിയാണ് മോറ മികച്ച താരമായത്.