SHARE

ഇക്കുറി രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനാണ് യശസ്വി ജെയ്സ്വാൾ നടത്തുന്നത്. മുംബൈയ്ക്കായി കളിക്കുന്ന ഈ ഓപ്പണർ ഇതിനകം മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമടക്കം 497 റൺസ് നേടിക്കഴിഞ്ഞു. മധ്യപ്രദേശിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിന്റെ ആദ്യ ഇന്നിം​ഗ്സിൽ 78 റൺസാണ് ജെയ്സ്വാൾ നേടിയത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിനായി മികവ് തെളിയിച്ചശേഷമാണ് രഞ്ജിയിലും ജെയ്സ്വാളിന്റെ തകർപ്പൻ പ്രകടനം. ഐപിഎല്ലിൽ ആദ്യം നിരശാപ്പെടുത്തിയ ജെയ്സ്വാൾ കുറച്ച് മത്സരങ്ങൾ കളിക്കളത്തിന് പുറത്തിരുന്നശേഷം തിരിച്ചെത്തിയാണ് മികവ് കാട്ടിയത്. ഐപിഎല്ലിന് പിന്നാലെ രഞ്ജിയിലും തിളങ്ങുമ്പോൾ ഇം​ഗ്ലീഷ് താരം ജോസ് ബട്ലറിന് നന്ദി പറയുകയാണ് ജെയ്സ്വാൾ. രാജസ്ഥാനിൽ ബട്ലറിനൊപ്പമാണ് ജെയ്സ്വാൾ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്തിരുന്നത്.

ബട്ലർ നൽകിയ ചില നിർദേശങ്ങൾ പിന്തുടരാൻ ഞാനപ്പോഴും ശ്രമിക്കാറുണ്ട്, പന്ത് നന്നായി ശ്രദ്ധിക്കുക, സാഹചര്യം കൃത്യമായി മനസിലാക്കുക, മികച്ച ക്രിക്കറ്റിഷ് ഷോട്ടുകൾ കളിക്കുക എന്നതാണ് ബട്ലർ പറഞ്ഞത്, ഇത് ഞാൻ കൃത്യമായി പിന്തുടരുന്നു, ഇത് എന്റെ പ്രകടനം മെച്ചപ്പെടാൻ സഹായിച്ചു, ബിസിസിഐ ട്വീറ്റ് ചെയ്ത ഒരു വിഡീയോയിൽ ജെയ്സ്വാൾ പറഞ്ഞു.