SHARE

ഓസ്‌ട്രേലിയ പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തില്‍ ഒരു പക്ഷെ ഏറ്റവുമധികം പരിഹാസമേറ്റ താരം പാക് ബൗളര്‍ യാസിര്‍ ഷാ ആയിരിക്കും. സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തപ്പോള്‍ വിരലുകള്‍ കൊണ്ട് ഏഴ് എന്ന ആഗ്യം കാണിച്ചിടത്തു നിന്നു തുടങ്ങിയതാണ് യാസിറിനെതിരെയുള്ള ട്രോളുകളും പരിഹാസവും.

ബൗളിംഗില്‍ 32 ഓവറില്‍ 197 റണ്‍സ് വഴങ്ങിയതോടെ മൂന്നു റണ്‍സിന് യാസിറിന് ഡബിള്‍ സെഞ്ചുറി നഷ്ടമായെന്നായിരുന്നു ട്രോളുകളിലേറെയും എന്നാല്‍ കൈയ്യില്‍ ബാറ്റുമായി ക്രീസിലിറങ്ങിയ യാസീറിന്റ മറ്റൊരു മുഖമായിരുന്നു വിമര്‍ശകര്‍ കണ്ടത്. പത്താമനായി ക്രീസ് വിടുമ്പോള്‍ 213 പന്തില്‍ നിന്നും 13 ഫോറിന്റെ അകമ്പടിയോടെ 113 റണ്‍സായിരുന്നു യാസീര്‍ നേടിയത്.

ഈ സെഞ്ചുറിക്ക് ഇനിയുമുണ്ട് പ്രത്യേകതകള്‍ പത്തുവര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ താരമാണ് യാസീര്‍. എട്ടു വര്‍ഷം പിന്നിട്ട കരിയറില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാത്ത താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. അതും ഓസീസ് മണ്ണില്‍ ഓസീസിനെതിരെ. ഒപ്പം വിമര്‍ശകര്‍ക്കുള്ള മറുപടിയും.