SHARE

എവറി കോസ്റ്റിന്റെ ഇതിഹാസതാരം യായ ടുറേ വീണ്ടും ക്ലബ് വിട്ടു. കരാറൊപ്പിട്ട് വെറും മൂന്ന് മാസത്തിന് ശേഷമാണ് ​ടുറെ ​ഗ്രീക്ക് ക്ലബ് ഒളിംപിയാക്കസ് വിട്ടത്. പരസ്പരധാരണ പ്രകാരമാണ് ടുറെയും ക്ലബും തമ്മിലുള്ള കരാർ റദ്ദാക്കിയത്.

കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ടുറെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിട്ടത്. തുടർന്നാണ് സെപ്റ്റംബറിൽ മുൻ ക്ലബായ ഒളിംപിയാക്കോസിലേക്ക് ടുറെ എത്തുന്നത്. തുടർന്ന് രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിലും രണ്ട് മത്സരങ്ങളിലും ടുറെ പകരക്കാരനായിറങ്ങി. പിന്നീടിപ്പോൾ അപ്രതക്ഷിതമായാണ് കരാർ റദ്ദാക്കിയത്. നേരത്തെ 2005-06 സീസണിൽ ഒളിംപിയാക്കോസിൽ കളിക്കുമ്പോൾ ടീമിന് ​ഗ്രീക്ക് ലീ​ഗും ​ഗ്രീക്ക് കപ്പും നേടിക്കൊടുക്കുന്നതിൽ ടുറെ നിർണായക പങ്ക് വഹിച്ചു.

ഫ്രഞ്ച് ക്ലബ് മൊണാക്കോ, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ഇടങ്ങളിലും ടുറെ കളിച്ചിട്ടുണ്ട്. ഒരു ചാമ്പ്യൻസ് ലീ​ഗ്, രണ്ട് ലാ ലി​ഗ, മൂന്ന് പ്രീമിയർ ലീ​ഗ് എന്നിവ ടുറെ നേടിയിട്ടുണ്ട്. എവറി കോസ്റ്റിനായി ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയിട്ടുള്ള ടുറെ, നാല് തവണ ആഫ്രിക്കയിലെ മികച്ച താരമായിട്ടുണ്ട്.