SHARE

ചൈനീസ് ലീ​ഗിലെ അവസാന മത്സരത്തിൽ വെറും പത്താം സെക്കൻഡിൽ ചുവപ്പുകാർഡ് കണ്ട് സൂപ്പർ താരം യായാ ടുറെ പുറത്ത്. ഇന്നലെ നാൻതോങ് സിയുനെതിരായ മത്സരത്തിലാണ് ക്വിങ്ഡാവോ ഹ്വാങ്ഹായ് താരമായ ടുറെ കലമുടച്ചത്.

ചൈനയിലെ രണ്ടാം ഡിവിഷൻ സീസണിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. മത്സരം കിക്കോഫ് ചെയ്തതിന് പിന്നാലെ തന്നെ ഹ്വാങ്ഹായ് മുന്നേറ്റം നടത്തി. ഇതിനിടിയിൽ തന്റെ ദേഹത്തിടിച്ച് മുന്നേറിയ നാൻതോങ് താരത്ത ടുറെ തൊഴിച്ചു. സംഭവം തർക്കമായതോടെ റഫറി വാറിന്റെ സഹായം തേടി. ഒടുവിൽ വാർ വിധി പ്രസ്താവിക്കുകയും ടുറെയ്ക്ക് ചുവപ്പുകാർഡ് നൽകുകയും ചെയ്തു.

-Advertisement-

പലതവണ വന്നിരുന്ന വിരമിക്കൽ വാർത്തകൾ തള്ളിയാണ് ജൂലൈയിൽ ടുറെ ചൈനീസ് ക്ലബിലെത്തിയത്. തുടർന്ന് മിന്നുന്ന ഫോമിൽ കളിച്ച ടുറെ ടീമിന് ചൈനീസ് സൂപ്പർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. എന്നാൽ അടുത്ത സീസണിൽ ക്ലബിനൊപ്പം ടുറെ ഉണ്ടാകില്ലെന്നാണ് പറയുന്നത്. പക്ഷെ ടുറെ ആയതിനാൽ ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല