SHARE

ടി20 യിൽ അതിവേഗം റൺസ് നേടേണ്ടത് പ്രധാനമാണെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഐപിഎല്ലിൽ താൻ അതാണ് ചെയ്യുന്നതെന്നും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മലയാളി സൂപ്പർ താരം സഞ്ജു വി‌ സാംസൺ. വിരാട് കോഹ്ലിയെപ്പോലൊരു താരം പാഡണിഞ്ഞ് നിൽക്കുമ്പോൾ 10 പന്തുകളൊന്നും നമുക്ക് പാഴാക്കിക്കളയാനാവില്ലെന്നും കഴിഞ്ഞയിടയ്ക്ക് ഇന്ത്യൻ ടി20 ടീമിൽ കളിച്ച മത്സരങ്ങളെ ഉദ്ദേശിച്ച് കൊണ്ട് സഞ്ജു കൂട്ടിച്ചേർത്തു.

എല്ലാ ക്രിക്കറ്റ് താരങ്ങളെയും പോലെ താനും ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനായി കാത്തിരിക്കുകയാണെന്ന് സഞ്ജു പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “എല്ലാ ക്രിക്കറ്റർമാരെയും പോലെ ഞാനും ഐപിഎൽ തുടങ്ങുന്നതിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് താരങ്ങളുടെ മാത്രമല്ല, മറിച്ച് രാജ്യത്തിന്റേയും, ക്രിക്കറ്റ് ലോകത്തിന്റേയും ആവേശം ഉയർത്തുമെന്ന് ഞാൻ കരുതുന്നു.

ഐപിഎല്ലിൽ 3 മൈതാനങ്ങളിൽ വളരെയധികം മത്സരങ്ങൾ ഞങ്ങൾക്ക് കളിക്കേണ്ടി‌വരും. പക്ഷേ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതായിരിക്കുമെന്ന് കരുതുന്നു. ടി20 യിൽ ഏത് പിച്ചിലും റൺസ് കണ്ടെത്താൻ സാധിക്കും.” സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിനിടെ സഞ്ജു പറഞ്ഞു.