SHARE

യൂറോപ്പിലെ ഫുട്ബോൾ പോരാട്ടങ്ങളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കൊറോണ വൈറസ് ബാധയെത്തുടർന്ന് പല രാജ്യങ്ങളിലും ലീ​ഗ് മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇനി സീസൺ പുനരാരംഭിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതതയില്ല. സീസണിന്റെ ഭാവി എന്തായാലും ഇതിനകം തന്നെ ശ്രദ്ധേയപ്രകടനം നടത്തി പ്രശംസ പിടിച്ചുപറ്റിയ ചില യുവതാരങ്ങളുണ്ട് യൂറോപ്പിൽ. പ്രത്യേകിച്ച് സ്പെയിനിൽ

ഇക്കുറി ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഫെഡെറിക്കോ വാൾവെർ​ദെ എന്ന യുവതാരം അവതരിച്ചത്. ആരാധകർ ഫെഡെ എന്ന വിളിക്കുന്ന ഈ യുറു​ഗ്വെ മിഡ്ഫീൽഡർ കുറച്ചുനാളായി റയൽ മഡ്രിഡിലുണ്ട്. എന്നാൽ ഈ സീസണിൽ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ഫെഡെ. ടോണി ക്രൂസിനെ പോലും മാറ്റിനിർത്തി ഫെഡെയെ ടീമിലുൾപ്പെടുത്താൻ പരിശീലകൻ സിനദിൻ സി​ദാൻ തയ്യാറാകുന്നു എന്നത് മാത്രം മതി ഈ താരത്തിന്റെ മികവ് വ്യക്തമാക്കാൻ. ഇതുവരെയുള്ള പ്രകടനം വച്ച് ഭാവിയിൽ റയലിന്റെ മധ്യനിര ഫെഡെ ഭരിക്കും എന്ന് വിശേഷിപ്പിക്കുന്നവരാണ് ഏറെ

റയൽ മഡ്രിഡിന്റെ തന്നെ മറ്റൊരു വജ്രായുധമാണ് ഈ സീസണിലെ തിളക്കമേറിയ യുവാതാരങ്ങളിലൊരാളായ മാർട്ടിൻ ഒഒഡേ​ഗാർഡ്. ഇപ്പോൾ റയൽ സോസിദദിനായി ലോണിൽ കളിക്കുന്ന ഈ നോർവേ താരം ഇതിനകം ക്ലബിന്റെ ലാ ലി​ഗയിലേക്കും കോപ്പാ ഡെൽ റേയിലേയും കുതിപ്പിന് ഊർജം പകർന്നു. ഫെഡെയ്ക്കൊപ്പം ഭാവിയിൽ റയലിന്റെ മുന്നണിപ്പോരാളിയാകുമെന്ന വിശേഷിപ്പിക്കുന്ന താരമാണ് ഒഡേ​ഗാർഡ്

17-ാം വയസിൽ അരങ്ങേറിയ സീസണിൽ തന്നെ ബാഴ്സ സീനിയർ ടീമിനായി 25 മത്സരം കളിച്ചു എന്നത് മാത്രം മതി സ്പാനിഷ് താരം അൻസു ഫാറ്റുയുടെ പ്രതിഭ തെളിയിക്കാൻ. ഓസ്മെൻ ഡെംബേലയടക്കമുള്ള മുന്നേറ്റതാരങ്ങൾക്ക് പരുക്കേറ്റതിനാലാണ് ഫാറ്റിക്ക് ഇത്രയധികം മത്സരം ലഭിച്ചത്. എന്നാൽ തന്നെ കിട്ടിയ അവസരങ്ങളിൽ മികവ് കാട്ടി ഫാറ്റി. സീസണിൽ അഞ്ച്​ ​ഗോൾ നേടിയ ഈ വിങ്ങർ ഒരു ​ഗോളിന് വഴിയൊരുക്കി.

​ഗെറ്റാഫെക്കായി കളിക്കുന്ന ബാഴ്സയുടെ ലാ മാസിയ പ്രൊഡക്റ്റ് മാർക്ക് ക്യൂക്കറെല്ല, ​ഗെറ്റാഫെയുടെ തന്നെ ​ഗോളി ഡേവിഡ് സോറിയ, ലെ​ഗാനിസിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഓസ്കാർ റോഡ്രി​ഗ്വസ്, അത്ലെറ്റിക്ക് ബിൽബാവോയുടെ സെന്റർ ബാക്ക് യാരയ് അൽവാരസ് തുടങ്ങിയവരും സീസണിന്റെ കണ്ടെത്തലാണ്.