SHARE

ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഒരു തീരുമാനമാണ് ലോകകപ്പ് സെമിയിലെ ധോണിയുടെ ബാറ്റിംഗ് സ്ഥാനം. ആ തീരുമാനം തെറ്റായിരുന്നുവെന്ന പ്രസതാവനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല സൂപ്പര്‍ താരം യുവരാജ് സിംഗാണ്. ധോണി ഇറങ്ങാന്‍ വൈകിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് യുവരാജ് പറഞ്ഞത്.

ആ മത്സരത്തില്‍ ഏഴാമതായായിരുന്നു ധോണി ഇറങ്ങിയത്. ധോണിയേക്കാള്‍ പരിചയ സമ്പത്തു കുറഞ്ഞവരെ നേരത്തെ ഇറക്കി ധോണിയെ പുറകിലേയ്ക്ക് മാറ്റിയത് തെറ്റായിപ്പോയെന്നും നാലാം നമ്പറില്‍ ഇറങ്ങാന്‍ അവിടെ മികച്ച ഒരു താരമില്ലാതെ പോയത് പരാജയത്തിനു കാരണമായെന്നും യുവരാജ് പറഞ്ഞു.

എഴാമതിറങ്ങിയ ധോണിയും ഒപ്പം ക്രീസിലുണ്ടായിരുന്ന ജഡേജയും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചിരുന്നു. ഇന്ത്യ പുറത്തായതോടെ ബാററിംഗ് ഓര്‍ഡറിനെ സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങളായിരുന്നു ക്രിക്കറ്റിലെ പ്രമുഖരില്‍ നിന്നും ഉണ്ടായത്.