SHARE

ഇന്ത്യന്‍ താരങ്ങള്‍ വലിയ സമ്മര്‍ദത്തിലാണ് കളത്തിലിറങ്ങുന്നതെന്ന് യുവരാജ് സിംഗ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കളിക്കാര്‍ വലിയ പ്രശ്‌നത്തിലാകുമെന്നും യുവി പറയുന്നു. കളിച്ചില്ലെങ്കില്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ചിന്തയാണ് താരങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഗാംഗുലി ചുമതലയേറ്റതോടെ ഇതിന് ഒരു മാറ്റം ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഉദാഹരണവും യുവി ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് പുറത്ത് താരങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അതില്ലെന്നും താരം പറയുന്നു.