SHARE

യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ഒരു ടീമിനുവേണ്ടി കളിക്കാനിറങ്ങുന്നു. അതും ട്വന്റി-20യില്‍. മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിലാണ് ഇരുവരും പഞ്ചാബിനായി കളത്തിലിറങ്ങുന്നത്. ഞായറാഴ്ച്ച ആരംഭിക്കുന്ന സോണല്‍ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് യുവിയും ഹര്‍ഭജനും സ്ഥാനം പിടിച്ചിരിക്കുന്നത്. ഇരുവരും ഇത്തവണ രഞ്ജി ട്രോഫിയില്‍ കാര്യമായി കളിച്ചിരുന്നില്ല.

മൂന്നു മത്സരങ്ങള്‍ മാത്രമാണ് രഞ്ജിയില്‍ കളത്തിലിറങ്ങിയത്. ഹര്‍ഭജനാണ്  പഞ്ചാബിനെ നയിക്കുന്നത്. യുവി ഉപനായകനും. ശക്തമായ ടീമിനെയാണ് പഞ്ചാബ് അണിനിരത്തുന്നത്. സിദ്ധാര്‍ഥ് കൗള്‍, മന്‍പ്രീത് സിംഗ് ഗോണി എന്നിവര്‍ക്കൊപ്പം ലെഗ്‌സ്പിന്നര്‍ രാഹുല്‍ ശര്‍മയും ടീമിലുണ്ട്.

ഉത്തര്‍പ്രദേശിനെ നയിക്കുന്നത് സുരേഷ് റെയ്‌നയണ്. രഞ്ജി ട്രോഫിയില്‍ തിളങ്ങാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് താരം. മറ്റൊരു പ്രധാന വാര്‍ത്ത ധോണിയുടെ അസാന്നിധ്യമാണ്. നേരത്തെ ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തീരുമാനിച്ചതോടെ മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.