SHARE

തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്. പഞ്ചാബിന് വേണ്ടി കളിക്കാനിറങ്ങിയ താരം 34 പന്തിൽ 41 റൺസാണ് നേടിയത്. ഈ മാസം പതിനെട്ടാം തീയതി ഐപിഎൽ ലേലം നടക്കാനിരിക്കേ ഈ ഇന്നിംഗ്സിലൂടെ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ ആകർഷിക്കാൻ യുവിക്ക് കഴിയും.

തമിഴ്നാടിനെതിരായ മത്സരത്തിൽ പഞ്ചാബിന്റെ ആദ്യ ഇന്നിങ്സിൽ അഞ്ചാമനായാണ് യുവി ബാറ്റ് ചെയ്യാനെത്തിയത്. വന്നയുടനേ ബൗണ്ടറികൾ കണ്ടെത്തിയ യുവരാജ് താൻ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന ബാറ്റിംഗാണ് പിന്നാലെ കാഴ്ച വെച്ചത്. തുടർച്ചയായി ബൗണ്ടറികൾ നേടി ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത യുവി അർധ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുന്നതിനിടെയായിരുന്നു റണ്ണൗട്ട് നിർഭാഗ്യമായെത്തിയത്‌.

വെറും 34 പന്തുകളിൽ 8 ബൗണ്ടറികളോടെ 41 റൺസ് നേടി യുവി പുറത്താവുകയായിരുന്നു. ഐപിഎൽ ലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ യുവിയുടെ ബാറ്റിൽ നിന്ന് പിറന്ന ഈ ചെറിയ തകർപ്പൻ ഇന്നിംഗ്സ് ലേലത്തിലും അദ്ദേഹത്തിന് നിർണായകമായേക്കുമെന്നാണ് കരുതുന്നത്‌.