SHARE

2018 ലെ ഐപിഎൽ താരലേലത്തിൽ ആവശ്യക്കാരില്ലാതെ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവിയെ സ്വന്തമാക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും മുന്നോട്ട് വരാതെയിരുന്നപ്പോൾ താരം അൺസോൾഡ് താരങ്ങളുടെ ലിസ്റ്റിലാവുകയായിരുന്നു. എന്നാൽ ലേലത്തിന്റെ അവസാന ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ പ്രധാന താരങ്ങളെ വീണ്ടും ലേലത്തിനായി പരിഗണിക്കും. അത് കൊണ്ട് തന്നെ യുവിക്ക് ഇനിയും ഇത്തവണ ഐപിഎൽ ടീമിലെത്താൻ അവസരമുണ്ട്.

അതേ സമയം അപ്രതീക്ഷിത നേട്ടമാണ് ലേലത്തിൽ വിൻഡീസ് ടി20 നായകൻ കാർലോസ് ബ്രാത്ത് വൈറ്റ് ഉണ്ടാക്കിയത്. ശക്തമായ മത്സരമാണ് കാർലോസ് ബ്രാത്ത് വൈറ്റിന് വേണ്ടി ലേലത്തിൽ ഉണ്ടായത്. കിംഗ്സ് ഇലവൻ പഞ്ചാബുമായി നടത്തിയ അതിശക്തമായ മത്സരത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത മുടക്കിയത് 5 കോടി രൂപ. ഇന്ത്യൻ താരം ഗുർകീരത് സിംഗിനെ 50 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ. ഓസീസ് സ്റ്റാർ ഓൾ റൗണ്ടർ മോയിസസ് ഹെൻ റിക്വസിനെ 1 കോടി രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് വലയിലാക്കി.

ഇന്ത്യൻ താരം അക്സർ പട്ടേലിനെ 5 കോടി രൂപയ്ക്ക് ഡെൽഹി‌ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നമാൻ ഓജയ്ക്കും, ഓസ്ട്രേലിയയുടെ ബെൻ മക്ക്ഡെർമോട്ടിനും ആവശ്യക്കാരുണ്ടായില്ല.