SHARE

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് യുവരാജ് സിംഗ്. ഫീല്‍ഡില്‍ തീരുമാനമെടുക്കുന്നതില്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സഹായിക്കാന്‍ ധോണിക്കാവുമെന്നും യുവി പറയുന്നു. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മത്സരം കൂടുതല്‍ മനസിലാക്കാന്‍ ധോണിക്ക് സാധിക്കും.

മത്സരഗതിയെ ശരിയായി വീക്ഷിക്കുന്ന നല്ലൊരു ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഓസ്‌ട്രേലിയയില്‍ ധോണിയുടെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ. ടീമിന് ഇനിയുമേറെ നല്കാന്‍ ധോണിക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് കങ്കാരു മണ്ണില്‍ കണ്ടതെന്നും യുവി പറയുന്നു.

-Advertisement-

ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് യുവി കളിക്കുന്നത്. മധ്യനിരയില്‍ തന്റെ സാന്നിധ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൂടുതല്‍ സഹായകരമാകുമെന്ന പ്രതീക്ഷയും യുവി പങ്കുവച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു തിരിച്ചു വരവുണ്ടാകുമോയെന്ന കാര്യത്തില്‍ യുവരാജ് പ്രതികരിച്ചില്ല.