SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവുംമികച്ച സ്പിൻ ബോളർമാരിലൊരാളാണ് ഇന്ത്യയുടെ യുസ്വേന്ദ്ര ചഹൽ. ബോളു കൊണ്ട് എതിരാളികളെ വലയ്ക്കുന്ന ചഹലായിരുന്നു ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ തകർന്നപ്പോൾ‌ ടീമിന്റെ ടോപ് സ്കോററായത്. 37 പന്തിൽ 18 റൺസ് നേടി ചഹൽ നടത്തിയ ബാറ്റിംഗ്‌പ്രകടനം വൻനാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയും ചെയ്തിരുന്നു.

ന്യൂസിലൻഡിനെതിരായ അഞ്ചാംഏകദിന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിന്‌ ശേഷം‌ രസകരമായ ഒരു ചോദ്യവുമായി ചഹൽ രോഹിതിനരികിലെത്തി. കോഹ്ലിക്ക്‌ പകരം ഇന്ത്യൻ ടീമിന്റെ മൂന്നാം സ്ഥാനത്ത് തന്നെ ബാറ്റിംഗിനിറക്കുമോയെന്നായിരുന്നു‌ രോഹിതിനോട്‌ ചഹലിന്റെ ചോദ്യം. ഈ ചോദ്യത്തിന് തകർപ്പ‌‌ൻ മറുപടിയാണ് രോഹിത് നൽകിയത്. ” താങ്കളെ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറക്കാൻ കഴിയുമോയെന്ന് താൻ മാനേജ്മെന്റിനോട്‌ സംസാരിക്കാം, പക്ഷേ ഇന്ത്യ തോൽക്കുന്ന കളിയിലല്ല മറിച്ച് ഇന്ത്യ വിജയം നേടുന്ന മത്സരത്തിൽ ടോപ്‌സ്കോററാവാൻ താങ്കൾക്ക്‌ കഴിയണം.” രോഹിത് പറഞ്ഞുനിർത്തി.