SHARE

സ്റ്റാർ പേസർ ജസ്പ്രിത് ബുംറയെ മുംബൈ ഇന്ത്യൻസ് ടീമിന്റെ മുതൽക്കൂട്ടെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ ഇതിഹാസ താരവും മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസുമായ സഹീർ ഖാൻ. ബുംറയെ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്ന സഹീർ, അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ പോസിറ്റീവാണെന്നും കൂട്ടിച്ചേർത്തു.

നേരത്തെ 2013 ലാണ് മുംബൈ ഇന്ത്യൻസ് ടാലന്റ് സ്കൗട്ട്സ്, ജസ്പ്രിത് ബുംറയെ കണ്ടെത്തുന്നത്. 2013 ൽ മുംബൈ ജേഴ്സിയിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ബുംറ പതുക്കെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഐപിഎല്ലിലെ തുടർച്ചയായ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലെത്തിയ ബുംറ 2016 മുതൽ ദേശീയ ടീമിലേയും സ്ഥിരം സാന്നിധ്യമാണ്.

-Advertisement-

61 ഐപിഎൽ മത്സരങ്ങളിൽ 63 വിക്കറ്റെടുത്ത ബുംറ, 2015, 2017 വർഷങ്ങളിൽ മുംബൈ ഐപിഎൽ കിരീടങ്ങൾ നേടിയപ്പോൾ നിർണായക പ്രകടനാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. നേരത്തെ പല തവണ ബും റയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ള‌ സഹീർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും പ്രശംസിച്ച് രംഗത്ത് വരികയായിരുന്നു.