SHARE

ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ ഒഴിവാക്കിയത് വലിയ പിഴവാണെന്ന് മുന്‍ അര്‍ജന്റൈന്‍ താരം ഹെവിയര്‍ സെനറ്റി. ഇക്കാര്‍ഡി കളിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍ മിലാന്റെ ഇതിഹാസതാരമാണ് സെനറ്റി.

ഇറ്റാലിയന്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ കളിക്കാരനാണ് ഇക്കാര്‍ഡി. എന്നാല്‍ അദ്ദേഹത്തിന്റ കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ ദേശീയ ടീമില്‍ കിട്ടിയില്ല. ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഇക്കാര്‍ഡിയെ ഒഴിവാക്കിയത് പരിശീലകന്‍ ജോര്‍ജ് സാംപോളി ചെയ്ത വലിയ പിഴവാണ്, സെനറ്റി പറഞ്ഞു.

ക്ലബിനായി നടത്തിയ മികച്ച പ്രകടനത്തിന് റഷ്യയിലേക്കുള്ള ടീമില്‍ ഇക്കാര്‍ഡി ഉണ്ടാകേണ്ടതായിരുന്നു. ഭാവിയില്‍ ദേശീയ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ ഇക്കാര്‍ഡിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും, സെനറ്റി പറഞ്ഞു. ലോകകപ്പില്‍, ആദ്യ മത്സരത്തിലെ തിരിച്ചടി ടീം മറികടക്കുമെന്നു സെനറ്റി കൂട്ടിച്ചേര്‍ത്തു .