SHARE

സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം നാളെയാണ് അരങ്ങേറുന്നത്. ആരാധകർക്ക് പ്രവേശനമില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്നതിനാൽ അവേശം അൽപ്പം ചോരുമെന്ന് ആശങ്കയുണ്ട്. ഇതിനിടെയിൽ ആരാകർക്ക് നെഞ്ചിടിപ്പേറ്റി, റയൽ നായകൻ സെർജിയോ റാമോസ് കളിച്ചേക്കില്ലനും വാർത്തകളുണ്ടായിരുന്നു.

എന്നാൽ ഈ ആശങ്കകളും അഭ്യൂഹങ്ങളുമൊക്കെ അസ്ഥാനത്താക്കുകയാണ് റയൽ പരിശീലകൻ സിനദിൻ സിദാൻ. റാമോസ് പൂർണമായും പരുക്കിൽ നിന്ന് മോചിതനായെന്നും,ബാഴ്സയ്ക്കതിരെ കളിക്കുമെന്നുമാണ് സിദാൻ പറയുന്നത്. നിർണായക മത്സരത്തിൽ റാമോസിന് വിശ്രമം നൽകി റിസ്ക് എടുക്കാൻ തയ്യാറല്ലെന്നും സിദാൻ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കാഡിസിനെതിരായ ലാ ലി​ഗ മത്സരത്തിനിടെയാണ് റാമോസിന് പരുക്കേറ്റത്. തുടർന്ന് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീ​ഗിൽ യുക്രൈൻ ക്ലബ് ഷാക്തറിനെതിരെ റാമോസ് കളിച്ചിരുന്നില്ല. ഈ മത്സരത്തിൽ റയൽ സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.