SHARE

റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാനും ഫ്രഞ്ച് താരം പോൾ പോ​ഗ്ബയും തമ്മിൽ കണ്ടത് ഫുട്ബോൾ ലോകത്ത് ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഈ ജനുവരിയിലോ അടുത്ത സീസണിലോ പോ​ഗ്ബ റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരുവരും തമ്മിൽ കണ്ടത്.

പരുക്കിൽ നിന്ന് മോചിതനായി ശാരീരികക്ഷമത വീണ്ടെടുക്കാനായി ദുബായിൽ പരിശീലനത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോ​ഗ്ബ. അവിടെ ഒരു കോൺഫെറൻസിൽ പങ്കെടുക്കാനെത്തിയതാണ് സിദാൻ. അവിടവച്ചാണ് അരുവരും തമ്മിൽ കണ്ടതും സംസാരിച്ചതും. ഇതിന്റെ ചിത്രങ്ങൾ ഡെയിലി മിറർ പുറത്തുവിടുകയും ചെയ്തു. പോ​ഗ്ബയെ സ്വന്തമാക്കാൻ ഇക്കുറി റയൽ കുറേ ശ്രമിച്ചതാണ്. യുണൈറ്റഡ് വിടാൻ പോ​ഗ്ബയും താൽപര്യപ്പട്ടിരുന്നു. എന്നാൽ അത് നടന്നില്ല.

റയലിലേക്ക് കൂടുതൽ മധ്യനിരതാരങ്ങളെ കൊണ്ടുവരാൻ പദ്ധതിയുള്ള സിദാൻ അതിനാൽ തന്നെ പോ​ഗ്ബയ്ക്കായി ശ്രമം തുടരുന്നു. അതിനിടെ ഈ അഭ്യൂഹങ്ങളൊന്നും യുണൈറ്റഡ് പരിശീലകൻ ഒലെ ​ഗുണ്ണർ സോൾഷ്യറിനെ ബാധിച്ചിട്ടില്ല. സിദാനൊപ്പമുള്ള പോ​ഗ്ബയുടെ ചിത്രം തനിക്ക് ഒരു പ്രശ്നവുമുണ്ടാക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് ഒലെ പറഞ്ഞത്.