SHARE

റയൽ മഡ്രിഡിന്റെ സൂപ്പർ താരം കരീം ബെൻസിമയെ ഫ്രാൻസിന്റെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി സിനദിൻ സിദാൻ. നാല് വർഷത്തിലേറെയായി ഫ്രഞ്ച് ടീമിന് പുറത്തുനിർത്തുന്നതിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു ഫ്രഞ്ച് ഇതിഹാസമായ റയൽ മഡ്രിഡ് പരിശീലകൻ

ഫ്രഞ്ച് ദേശീയ ടീമിനായി കളിക്കാൻ ബെൻസിമ ഇപ്പോഴും അ​ഗ്രഹിക്കുന്നുണ്ട്, പക്ഷെ അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ഫുട്ബോൾ താരമെന്ന നിലയിൽ ബെൻസിമ മികച്ച പ്രകടനമാണ് നടത്തുന്നത്. തീർച്ചയായും ബെൻസിമയക്ക് തീർച്ചയായും ദേശീയ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, പത്രസമ്മേളനത്തിൽ സിദാൻ പറഞ്ഞു.

2015-ൽ ദേശീയ ടീമിൽ സഹതാരമായിരുന്ന മാത്യു വാൽബുവേനയെ ബ്ലാക്കമെയിൽ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബെൻസിമ ദേശീയ ടീമിന് പുറത്തായത്. അതേസമയം തന്നെ ബെൻസിമയെ തിരികെയെത്തിക്കുന്നത് ഫ്രാൻസിന് ​ഗുണം ചെയ്യില്ലെന്ന് നേരത്തെ തന്നെ പരിശലകൻ ദിദിയെ ദെഷാം പറഞ്ഞിരുന്നു.