SHARE

ലോകകപ്പിന്റെ തിരക്കിനിടയ്ക്ക് അധികമാരും ശ്രദ്ധിക്കാത്ത രണ്ട് അട്ടിമറികള്‍ നടന്നു. തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും സിംബാബ്‌വെയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ നാലുപന്ത് ബാക്കിനില്‌ക്കേ മൂന്നുവിക്കറ്റിനാണ് ഡച്ച് ജയം. 291 റണ്‍സിന്റെ വിജയലക്ഷ്യം അവര്‍ ഏഴുവിക്കറ്റിന് മറികടന്നു.

ആദ്യം ബാറ്റുചെയ്ത ആഫ്രിക്കക്കാര്‍ക്കായി സിക്കന്തര്‍ റാസയാണ് തിളങ്ങിയത്. വെറും 68 പന്തില്‍ 85 റണ്‍സെടുത്ത റാസ പുറത്താകാതെ നിന്നു. ബ്രെണ്ടന്‍ ടെയ്‌ലര്‍ 49 പന്തില്‍ നിന്ന് 51 റണ്‍സെടുത്തപ്പോള്‍ സോളമന്‍ മീര്‍ 28 റണ്‍സെടുത്തു.

ഡച്ച് പിന്തുടരലില്‍ തിളങ്ങിയത് റോളഫ് വന്‍ഡര്‍ മെര്‍വ് (57), മാക്‌സ് ഡോവ്ഡ് (59) എന്നിവരാണ്. സ്റ്റീവ് എഡ്വേര്‍ഡ്‌സ് (44), ക്യാപ്റ്റന്‍ പീറ്റര്‍ സീലര്‍ (32) എന്നിവരുടെ പോരാട്ടമാണ് ആവേശജയം സ്വന്തമാക്കാന്‍ ഓറഞ്ചുകാരെ സഹായിച്ചത്.