SHARE

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ക്രിക്കറ്റ് ആരാധകരുടെ കൈയ്യടി നേടുകയാണ് സിംബാവെ താരങ്ങളായ റെ​ഗിസ് ചക്കബയും ഡൊണാൾഡ് ടിരിപാനോയും. കുറ്റൻ ഇന്നിം​ഗ്സ് തോൽവി ഒഴിവാക്കാൻ ഇരുവരും നടത്തിയ അസാധ്യ പ്രതിരോധ ബാറ്റിങ്ങാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ആദ്യ ഇന്നിം​ഗ്സിലെ ബാറ്റിങ്ങ് കഴിഞ്ഞതോടെ ലങ്കയ്ക്ക് 157 ലീഡ് സ്വന്തമായിരുന്നു. ഈ ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ സിംബാവെ തകർന്നപ്പോഴാണ് ഇരുവരും ചേർന്ന് അസാമാന്യ പോരാട്ടമികവ് പുറത്തെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സിംബാവെ പ്രതിരോധം തുടങ്ങിയത്.

-Advertisement-

ആദ്യം സിക്കന്ദർ റാസയുടെ കൂടെയായിരുന്നു ചക്കബയുടെ പോരാട്ടം. ഇരുവരും ചേർന്ന് 17 ഓവറുകൾ പിടിച്ചുനിന്ന ശേഷമാണ് 17 റൺസെടുത്ത റാസ പുറത്തായത്. അപ്പോൾ സ്കോർ 148. ലീഡ് നേടാൻ സിംബാവെയ്ക്ക് വീണ്ടും പത്ത് റൺസ് കൂടി വേണം എന്ന അവസ്ഥ. ഇവിടെയാണ് ചക്കബയ്ക്ക് കൂട്ടായി ടിരിപാനോ എത്തുന്നത്.

ഇരുവരും ചേർന്ന് ലങ്കൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇരുപത് ഓവർ ഇരുവരും ചേർന്ന് ബാറ്റ് ചെയ്തു. സ്കോർബോർഡിൽ കൂട്ടിച്ചേർത്തതാകട്ടെ വെറും പതിനൊന്ന് റൺസും. 61 പന്താണ് ടിരിപ്പാനോ നേരിട്ടത്. ഇതിൽ നിന്ന് നേടിയതാകട്ടെ വെറും ആറ് റൺസും. അതിൽ തന്നെ ഒരു ബൗണ്ടറികൂടിയുണ്ടെന്നറിയുമ്പോൾ മനസിലാകും ആ ബാറ്റിങ്

സ്കോർ 159-ൽ എത്തിയപ്പോൾ ടിരിപ്പാനോ പുറത്തായി. എന്നാലും ചക്കബ പിടിച്ചുനിന്നു. തുടർന്ന് വന്ന മൂന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒരു പത്ത് ഓവർ കൂടി നിന്നശേഷമാണ് അവസാന വിക്കറ്റായി ചക്കബ പുറത്തായത്. 142 പന്ത് നേരിട്ട ചക്കബ 26 റൺസാണ് നേടിയത്. ഒരു ഫോർ ചക്കബയുടെ ബാറ്റിൽ നിന്ന് പിറന്നു.